തൊഴിയൂരിൽ മീൻവണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

4

ചാവക്കാട് തൊഴിയൂരിൽ മീൻ കയറ്റിയ ആപെ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.  കടപ്പുറം വട്ടേക്കാട് സ്വദേശികളായ തെക്കൻ വീട്ടിൽ അസ്ഹർ(28), ചിന്നക്കൽകറുത്ത വീട്ടിൽ ഉമ്മർ(28) എന്നിവർക്കാണ് പരിക്കേറ്റത്. ഐ.സി.എ കോളേജിന് സമീപം പുലർച്ചെയാണ് അപകടം. ചാവക്കാട് നിന്നും മീൻ കയറ്റി വരികയായിരുന്നു. പരിക്കേറ്റവരെ വൈലത്തൂർ ആകട്സ് ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement