ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപെടെ രണ്ടു യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശൂരിൽ പിടിയിൽ

110

ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപെടെ രണ്ടു യുവാക്കൾ മോഷ്ടിച്ച ബൈക്കുമായി തൃശൂരിൽ പിടിയിൽ. ഇടുക്കി കരിംകുന്നം മലയിൽ വീട്ടിൽ അഭിജിത്ത് (24),ചാലക്കുടി പോട്ട കാളിയൻപറമ്പിൽ വീട്ടിൽ അലൻ (23)എന്നിവരെയാണ് തൃശൂർ വെസ്റ്റ്‌ പോലീസ് പിടികൂടിയത്. പൂത്തോളിൽ വെച്ച് നടത്തിയ വാഹനപരിശോധനയിലാണ് മറ്റൊരുബൈക്കിന്റെ വ്യാജനമ്പർ പ്ലേറ്റ് വെച്ച മോഷ്ടിച്ച വാഹനവുമായി അഭിജിത് പിടിയിലായത്. അതേ നിറത്തിലും കമ്പനിയുമായ മറ്റൊരു ബൈക്കിന്റെ നമ്പർ പ്ലേറ്റ് വെച്ചാണ് ഓടിച്ചിരുന്നത്. അഭിജിത്തിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു യുവാവും മോഷണത്തിൽ ഉൾപ്പെട്ടവിവരം പോലീസ് അറിയുന്നത്. തുടർന്നാണ് അലനെയും കസ്റ്റഡിയിലെടുത്തത്. അഭിജിത്ത് നാഷണൽ ജൂഡോ ചാമ്പ്യനാണ് വെസ്റ്റ് എസ്. ഐ കെ.സി ബൈജു, സി.പി.ഓമാരായ അഭീഷ് ആന്റണി, സി.എ വിമ്പിൻ, ഗോറസ്, പി.സി അനിൽകുമാർ, ജോസ്പോൾ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement