വടക്കാഞ്ചേരി ചിറ്റണ്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്

21

വടക്കാഞ്ചേരി ചിറ്റണ്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്. തളി രാമഞ്ചിറ സ്വദേശി സഹൽ(21), ബന്ധുവായ ആൽത്തറ വടക്കേക്കാട് സ്വദേശി ഈങാത് വളപ്പിൽ ആദിൽ (18) എന്നിവർക്കാണ് പരിക്കേറ്റത്. ചിറ്റണ്ട വെള്ളത്തിരി കയറ്റത്തിൽ രാത്രിയിലാണ് അപകടം. ബൈക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. സഹലിന് തലക്കും നടുവിനും ഗുരുതര പരിക്കേറ്റ നിലയിലാണ്. ഇരുവരെയും ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisement
Advertisement