കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍; മുഖ്യമന്ത്രിയുടെ മൗനം അഴിമതിയുടെ തെളിവെന്നും വിമർശനം

15

മാലിന്യ സംസ്കരണത്തില്‍ പൂർണ്ണമായും പരാജയപ്പെട്ട കൊച്ചി കോർപറേഷൻ പിരിച്ചു വിടണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കൊച്ചിയിലെ വിഷ പുക അയൽ ജില്ലകളിലേക്ക് പടരുകയാണ്.
ബ്രഹ്മപുരം തീപിടുത്തം ഒരാഴ്ച പിന്നിട്ടിട്ടും ഉത്തരവാദിത്വം ഏറ്റെടുക്കാൻ ചുമതലപ്പെട്ടവര്‍ തയ്യാറായിട്ടില്ല.ചുരുങ്ങിയത് മേയറോടെങ്കിലും രാജിവെക്കാന്‍ സി.പി.എം നിർദ്ദേശിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഒന്നും പറയുന്നില്ലെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. കേന്ദ്ര ആരോഗ്യ-പരിസ്ഥിതി മന്ത്രിയുമാരുമായി വിഷയം ചര്‍ച്ച ചെയ്ത് എന്തെല്ലാം ഇടപെടലുകള്‍ സാധ്യമാകും എന്ന് അന്വേഷിക്കുമെന്നും അദ്ദേഹം തൃശൂരില്‍ പറഞ്ഞു.

Advertisement
Advertisement