റെയിൽവേ റിസർവേഷൻ സംവിധാനത്തെ ഉപഭോക്തൃ സൗഹൃദമാക്കിയ സംതൃപ്തിയിൽ ഉണ്ണി ഇന്ന് റയിൽവേയോട് യാത്ര പറയും

103

തൃശൂർ റെയിൽവേ സ്റ്റേഷൻ റിസർവേഷൻ കേന്ദ്രത്തിലെ മാനുഷിക മുഖമായ കെ. ഉണ്ണികൃഷ്ണൻ (ഉണ്ണി) ഇന്ന് വിരമിയ്ക്കും. 33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനിടയിൽ റെയിൽവേ റിസർവേഷൻ സംവിധാനത്തെ ഉപഭോക്തൃ സൗഹൃദമാക്കുന്നതിന് നിരവധി നടപടികളാണ് ഉണ്ണികൃഷ്ണൻ്റെ മുൻകയ്യിൽ നടപ്പാക്കിയിട്ടുള്ളത്. യാത്രികരുടെ താൽപ്പര്യങ്ങൾക്ക് എന്നും മുൻഗണന നൽകിയിരുന്ന ഉണ്ണി ഓരോ യാത്രികനെയും പരമാവധി സഹായിക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. കൊളോണിയൽ മനോഭാവത്തിൽനിന്നും ജനാധിപത്യ രീതികളിലേയ്ക്ക് റെയിൽവേ എന്ന ഭീമൻ പ്രസ്ഥാനം മാറിക്കൊണ്ടിരിയ്ക്കുന്ന ഒരു നിർണ്ണായക സന്ദർഭത്തിൽ, മാറുന്ന സാങ്കേതിക വിദ്യയോടൊപ്പം നിന്ന് സേവനങ്ങളെ ജനോന്മുഖമാക്കാൻ സഹപ്രവർത്തകർക്കിടയിലും മേലധികാരികളുടെ മുമ്പിലും അദ്ദേഹം പോരാടി. മാറിയ സാഹചര്യത്തിൽ റെയിൽവേയുടെ പ്രധാന ഉപഭോക്താക്കളാണ് അതിഥി തൊഴിലാളികളെന്ന് ആദ്യം തിരിച്ചറിഞ്ഞു. അവർക്ക്‌ റിസർവേഷൻ കേന്ദ്രത്തിൽ പ്രാഥമികമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും മനുഷ്യനെന്ന പരിഗണന ലഭ്യമാക്കാനും ഉണ്ണി മുൻകൈ എടുത്തിരുന്നു.