വാക്സിൻ ചാലഞ്ചിൽ പങ്കെടുത്ത് വധൂവരന്മാർ

33

മുഖ്യമന്ത്രിയുടെ ‘കോവിഡ് വാക്സിൻ ചാലഞ്ച്’ ദുരിതാശ്വാസനിധിയിലേക്ക്  വധൂവരന്മാർ പതിനായിരം രൂപ സംഭാവന നല്കി. വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളിക്കാണ് തുക കൈമാറിയത്.

മുണ്ടൂർ പഴമുക്ക് തെക്കൻപുരക്കൽ വീട്ടിൽ ദീപകിൻറെയും കൂർക്കഞ്ചേരി, കരിക്കന്ത്ര വീട്ടിൽ ലക്ഷ്മിയുടെയും വിവാഹത്തിനോടനുബന്ധിച്ച് ദീപകിന്റെ വീട്ടിലെ സൽക്കാര ചടങ്ങിലാണ് തുക കൈമാറിയത്.

ഉജ്ജീവൻ ബാങ്കിന്റെ പടിഞ്ഞാറേകോട്ട ശാഖയിൽ ക്ളാർക്കാണ് ദീപക്. ബി.ബി.എ പൂർത്തിയാക്കിയ ലക്ഷ്മി, 2010ൽ ഇറങ്ങിയ, ജലച്ചായം സിനിമയിൽ ബാലനടിയായി അഭിനയിച്ചിട്ടുണ്ട്.