രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വടക്കുന്നാഥൻ മഹാ ആനയൂട്ടിന് ഒരുങ്ങുന്നു: നിർവാഹക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു

21

വടക്കുംനാഥ ക്ഷേത്രത്തിൽ കർക്കിടകം ഒന്നിനു നടത്തുന്ന അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, ആനയൂട്ട്, ഭാഗവതിസേവ എന്നീ പരിപാടികളുടെ നിർവാഹക സമിതി ഓഫീസ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ ഉദ്‌ഘാടനം ചെയ്തു.
ചടങ്ങിൽ ദേവസ്വം ബോർഡ് മെമ്പർ എം.ജി.നാരായണൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ അസിസ്റ്റന്റ് കമ്മീഷണർ വി.എൻ.സ്വപ്ന, ദേവസ്വം മാനേജർ പി.കൃഷ്ണകുമാർ, ടി.ആർ.ഹരിഹരൻ എന്നിവർ സംസാരിച്ചു.
പി.പങ്കജാക്ഷൻ, പി.ശശിധരൻ, എ. രാമകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് സാഹചര്യത്തിൽ മാറ്റിവെച്ച
രണ്ട് വർഷത്തിന് ശേഷമാണ് ഈ വർഷം ആനയൂട്ട് പഴയരീതിയിൽ നടത്തുന്നത്. ഈ വർഷം 70 ഓളം ആനകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement
Advertisement