തേക്കിൻകാട് മൈതാനിയിൽ പക്ഷി മൃഗാദികൾക്കായി സ്ഥാപിച്ച ജലസംഭരണികൾ തകർത്ത നിലയിൽ

99

വടക്കുംനാഥ ക്ഷേത്ര മൈതാനത്ത് മൃഗങ്ങൾക്കും പക്ഷികൾക്കും ഉള്ള കുടിവെള്ള കോൺക്രീറ്റ് പാത്രങ്ങൾ കല്ല് ഉപയോഗിച്ച് തകർത്ത നിലയിൽ. നെഹ്റു പാർക്കിന് സമീപം ബോട്ട് കുളത്തിനോട് ചേർന്ന് സ്ഥാപിച്ച ജലാസംഭരണികളാണ് തകർത്തതായി കണ്ടെത്തിയത്. വടക്കുംനാഥ ക്ഷേത്ര മൈതാനം സാമൂഹ്യ വിരുദ്ധരുടെ സുരക്ഷിത കേന്ദ്രമാവുന്നുവെന്നും സുരക്ഷയൊരുക്കുന്നില്ലെന്നും പീപ്പിൾ ഫോർ ജസ്റ്റിസ് ആരോപിച്ചു. അടിയന്തരമായി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡിന് പരാതി നൽകി.