വടക്കുന്നാഥ ക്ഷേത്രത്തിൽ കലാശദിനാഘോഷം: ഭക്ത്യാദരം അരിയളക്കൽ ചടങ്ങ്; മട്ടന്നൂരിന്റെ പ്രമാണത്തിൽ മേളം വൈകീട്ട്

37

വടക്കുന്നാഥക്ഷേത്രത്തിൽ കലശദിനം ഇന്ന്. മഹാനിവേദ്യത്തിനുള്ള 37 പറ അരി അളവ് ഇന്നലെ നടന്നു. ഇന്ന് അന്നദാനത്തിന് ഈ അരിയാണ് ഉപയോഗിക്കുക. വൈകീട്ട് ആറിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ 150ഓളം കലാകാരന്മാർ പങ്കെടുക്കുന്ന പാണ്ടിമേളം ശ്രീമൂലസ്ഥാനത്ത് അരങ്ങേറും. അരിയളക്കൽ ചടങ്ങിന്‌ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, അംഗം എം.ജി. നാരായണൻ, പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ്, തിരുവമ്പാടി പ്രസിഡന്റ് പ്രൊഫ. ചന്ദ്രശേഖരൻ, സെക്രട്ടറി എം. രവികുമാർ, സ്പെഷൽ കമ്മിഷണർ ജ്യോതി, എൽ.ഡി.എഫ്. സ്ഥാനാർഥി പി. ബാലചന്ദ്രൻ, ബ്രാഹ്മണസഭ ജില്ലാ പ്രസിഡന്റ് എസ്. ശിവരാമകൃഷ്ണൻ, ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് പി. പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, ശശിധരൻ, രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.