ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിങ്ങ് ആരംഭിച്ചു

14

കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീ വടക്കുന്നാഥൻ ക്ഷേത്രത്തിൽ ഓൺലൈൻ വഴിപാട് ബുക്കിങ്ങ് ആരംഭിച്ചു. ഓൺലൈൻ വഴിപാടിന്റെ ഉദ്ഘാടനം കല്യാൺ സിൽക്സ് എം.ഡി. ടി.എസ് പട്ടാഭിരാമൻ കൊച്ചിൻ ദേവസ്വം ബോർഡ് ചേമ്പറിൽ നടന്ന ചടങ്ങിൽ നിർവ്വഹിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗം എം.ജി നാരായണൻ, പെഷ്യൽ ദേവസ്വം കമ്മീഷണർ എൻ. ജ്യോതി, ദേവസ്വം സെക്രട്ടറി വി.എ. ഷീജ, ഡെപ്യൂട്ടി സെക്രട്ടറി കെ.കെ. രാജൻ, ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ പി. വിമല, തൃശൂർ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണർ വി.എൻ. സ്വപ്ന, വടക്കുന്നാഥൻ ദേവസ്വം മാനേജർ എം. മനോജ്കുമാർ, കെ.എം.പി. കൺസ്ട്രക്ഷൻ എം.ഡി. കെ.എം. പരമേശ്വരൻ അയ്യർ, വടക്കുന്നാഥൻ ക്ഷേത്ര ഉപദേശകസമിതി പ്രസിഡണ്ട് പങ്കജാക്ഷൻ സെക്രട്ടറി ഹരിഹരൻ, സിസ്റ്റം മാനേജർ ഇൻചാർജ്ജ് എം.ആർ കീർത്തി തുടങ്ങിയവർ പങ്കെടുത്തു. ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിലെ വഴിപാടുകൾ ഓൺലൈനായി www.sreewadakkunathantemple.org എന്ന വെബ്സൈറ്റ് മുഖേന ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രത്തിലെ ഫോൺ നമ്പർ 0487 2426040 . ചോറ്റാനിക്കര, തൃപയാർ, നെല്ലുവായ് , തിരുവഞ്ചിക്കുളം എന്നീ ക്ഷേത്രങ്ങളിൽ ഇതിനോടകം ഓൺലൈൻ വഴിപാട് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.