വലപ്പാട് സ്‌കൂട്ടറിൽ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം

59

വലപ്പാട് സ്‌കൂട്ടറിൽ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം. വലപ്പാട് കരിയാട്ടി തോമസാണ് (78)മരിച്ചത്. രാവിലെ 10.45 നായിരുന്നു അപകടം. വലപ്പാട് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു അപകടം. തോമസ് ഓടിച്ചിരുന്ന ഇലക്ട്രിക്ക് സ്കൂട്ടറിൽ ലോറി ഇടിച്ചു കയറുകയായിരുന്നു. തലക്കും കാലിനും ഗുരുതരമായി പരിക്കേറ്റ തോമസിനെ വലപ്പാട് ഗവ.സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല വലപ്പാട് ഗവ. ഹൈസ്കൂളിലെ റിട്ട. അധ്യാപിക അമ്മിണിയാണ് ഭാര്യ. മകൻ:ഷാജു. മരുമകൾ: സ്മിത