നാടിനെ അറിഞ്ഞും പഠനമികവുകൾ പങ്കുവെച്ചും പ്രദർശിപ്പിച്ചും കുട്ടിക്കൂട്ടത്തിന്റെ പഠനോൽസവ യാത്ര. വരടിയം ഗവ. യു. പി. സ്കൂളിലെ വിദ്യാർഥികളാണ് പഠനോത്സവ പരിപാടിയുടെ ഭാഗമായി നാടിനെ അറിയുന്ന യാത്ര നടത്തിയത്. അവണൂർ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി ശങ്കുണ്ണി യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജനപ്രതിനിധികളായ എൻ.കെ. രാധാകൃഷ്ണൻ, തോംസൺ തലക്കോടൻ, ജിഷ, അഞ്ജലി സതീഷ്, വാർഡ് അംഗം സി.ബി സജീവൻ, പ്രധാനധ്യാപിക ഇ.ആർ സിന്ധു, ഡോ. പി.എം ദാമോദരൻ, എം.വി മിനി, ലീജ, സെബാസ്റ്റ്യൻ, കൃഷ്ണശ്രീ എന്നിവർ സംസാരിച്ചു. സ്കൂളിൽ നിന്നും പുറപ്പെട്ട പഠനോത്സവയാത്ര പേരാമംഗലം, കോളങ്ങാട്ടുകര, ചൂലിശേരി, അവണൂർ, തുരുത്ത്,മയിലാംകുളം, അംബേദ്കർ, വരടിയം ദേശങ്ങളിലൂടെ സഞ്ചരിച്ചു. ഓരോ ഇടങ്ങളും കുട്ടികളുടെ പഠന മികവുകളുടെ പ്രദർശന വേദിയായി മാറി. പഞ്ചായത്ത് അംഗങ്ങളും, രക്ഷിതാക്കളും, നാട്ടുകാരും, അധ്യാപകരും പങ്കെടുത്തതായിരുന്നു പരിപാടി.
നാടിനോട് പഠനാനുഭവങ്ങൾ പങ്കുവെച്ച് വരടിയം ഗവ. സ്കൂൾ വിദ്യാർത്ഥികളുടെ പഠനോൽസവ യാത്ര
Advertisement
Advertisement