വരടിയം സർവീസ് സഹകരണ ബാങ്ക് അവാർഡ് വിതരണവും കർഷകരെ ആദരിക്കലും നാളെ

12

വരടിയം സർവ്വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളിലെ ഉന്നതവിജയികളെ ആദരിക്കുന്നു. ഒപ്പം ബാങ്കിന്റെ ആരോഗ്യ രംഗത്തെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബാങ്കിന്റെ പുതിയ ആംബുലൻസ് സർവ്വീസ് ഉദ്ഘാടനവും അവണൂർ പഞ്ചായത്തിലെ വിവിധ മേഖലകളിലെ കർഷകരെയും ആദരിക്കും. ശനിയാഴ്ച ഉച്ചതിരിഞ്ഞ് നാലിന് വരടിയം ഇ.എം.എസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ആംബുലൻസ് ഉദ്ഘാടനം സേവ്യർ ചിറ്റിലപ്പിള്ളി നിർവഹിക്കും.

Advertisement
Advertisement