വരന്തരപ്പിള്ളിയിൽ റോഡുകൾ അടച്ചു;വാഹന പരിശോധന കർശനമാക്കി പോലീസ്

241

കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ച വരന്തരപ്പിള്ളി പഞ്ചായത്തിൻ്റെ അതിർത്തികൾ അടച്ചു. പഞ്ചായത്തിലേക്കുള്ള പ്രവേശനം തടഞ്ഞ് പ്രധാനപ്പെട്ട റോഡുകളെല്ലാം വരന്തരപ്പിള്ളി പോലീസിൻ്റെ നേതൃത്വത്തിൽ ഭാഗീകമായി അടച്ച നിലയിലാണ്. അതിർത്തികളിൽ പോലീസ് വാഹന പരിശോധന കർശനമാക്കി. പഞ്ചായത്ത് പരിധിയിലേക്ക് പ്രവേശിക്കുന്നതിന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യക്കാരെ മാത്രമാണ് പുറത്തേക്ക് കടത്തിവിടുന്നത്.അല്ലാത്തവരെ പോലീസ് മടക്കി അയക്കുകയാണ്. സ്വകാര്യ ബസ് സർവീസുകളും അതിർത്തികളിൽ തടയുകയാണ്. വരാക്കരയിലും, നന്തിപുലത്തുമാണ് റോഡുകൾ അടച്ചിട്ടിരിക്കുന്നത്.രോഗവ്യാപനവും ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും വർദ്ധിച്ചതോടെ കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളും കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.