കോടാലി ഇനി കായീക ഭൂപടത്തിലേക്ക്: വിക്ടറി സ്പോർട്സ് ഹബ് സമർപ്പണം നാളെ; ഐ.എം വിജയൻ ആദ്യ കിക്കെടുക്കും

159

കായീകമേഖലക്ക് ഉണർവേകി കോടാലിയിൽ അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാക്കിയ വിക്ടറി സ്പോർട്സ് ഹബ് വെള്ളിയാഴ്ച സമർപ്പിക്കും. സെവൻസ് ഫുട്ബോൾ, ക്രിക്കറ്റ് മൽസരങ്ങൾക്ക് അനുയോജ്യമായ രീതിയിൽ ഫിഫ അംഗീകരിച്ച നിലവാരത്തിലാണ് സ്റ്റേഡിയം സജ്ജമാക്കിയിരിക്കുന്നത്.

559e9e03 967a 4b57 b9b5 18a807e1075d

വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ഇന്ത്യൻ ഫുട്ബോൾ താരവും പൊലീസ് ഫുട്ബോൾ അക്കാദമി ഡയറക്ടറുമായ ഐ.എം വിജയൻ ആദ്യ കിക്കെടുത്ത് സ്റ്റേഡിയത്തിന്റെ സമർപ്പണം നിർവഹിക്കും. കെ.കെ.രാമചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കും.