കെട്ടിട നമ്പരിടാൻ ഉദ്യോഗസ്ഥന് കൈക്കൂലി വാങ്ങുന്നതിനിടെ ഇടനിലക്കാരൻ അറസ്റ്റിൽ; കൈക്കൂലി വാങ്ങിയത് ചൂണ്ടൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥന് വേണ്ടിയെന്ന്

26

ചൂണ്ടൽ പഞ്ചായത്തിൽ കെട്ടിടത്തിന് നമ്പർ ഇടാൻ കൈക്കൂലി വാങ്ങുന്നതിനിടെ ഇടനിലക്കാരൻ അറസ്റ്റിൽ. പി.ഡബ്ല്യു.ഡി. കരാറുകാരൻ കൂടിയായ കേച്ചേരി സ്വദേശി കൊടയ്ക്കാട്ടിൽ സനലിനെയാണ് വിജിലൻസ് ഡിവൈ.എസ്.പി. യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കല്ലംപാറ സ്വദേശി ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് പഞ്ചായത്തിൽനിന്ന്‌ നമ്പർ ലഭിക്കുന്നതിനായി പഞ്ചായത്ത് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ 25000 രൂപ ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇത് കൈമാറുന്നതിനിടെ വിജിലൻസും സംഘവും എത്തി പിടികൂടുകയായിരുന്നു.