
കേരള ലളിതകലാ അക്കാദമിയുടെ 2022-ലെ സംസ്ഥാന ദൃശ്യകലാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പെയിന്റിങ്, ശില്പം, ന്യൂ മീഡിയ, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ എന്നീ വിഭാഗങ്ങളിലെ മികച്ച സൃഷ്ടികള്‍ക്കാണ് അവാര്‍ഡ്.

29-ന് അവാര്‍ഡ് വിതരണം ദര്‍ബാര്‍ ഹാള്‍ മൈതാനത്തും തിരഞ്ഞെടുത്ത കലാസൃഷ്ടികളുടെ പ്രദര്‍ശനം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗാലറിയിലും നടക്കുമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന പുരസ്‌കാര ജേതാക്കള്‍: അമീന്‍ ഖലീല്‍ (ചിത്രം, ബാലന്‍സിങ് ഓണ്‍ അണ്‍റിയല്‍ സര്‍ഫെയ്‌സ്-ഇല്ലോജിക്കല്‍ തിയേറ്റര്‍ സീരീസ്), കെ.എസ്. പ്രകാശന്‍ (ഡ്രോയിങ്, ടു റിക്കവര്‍ സംതിങ് പ്രീവിയസ്‌ലി ലോസ്റ്റ്), കെ.ആര്‍. ഷാന്‍ (ശില്പം), പി.ബി. ശ്രീജ (ശ്രീജ പള്ളം-ചിത്രം, ദ ബ്രൈഡ്), കെ.എസ്. ശ്രീനാഥ് (ന്യൂ മീഡിയ), അനു ജോണ്‍ ഡേവിഡ് (ഫോട്ടോഗ്രഫി, ദ എക്‌സോഡസ്), കെ. ഉണ്ണികൃഷ്ണന്‍ (കാര്‍ട്ടൂണ്‍, അമൃത് കാല്‍).

50,000 രൂപയും ബഹുമതിപത്രവും വത്സന്‍ കൂര്‍മ കൊല്ലേരി രൂപകല്പന ചെയ്ത മെമന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം.

25,000 രൂപയും ബഹുമതിപത്രവും അടങ്ങുന്ന ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡ്: എസ്. അമ്മു (ഗ്രാഫിക് പ്രിന്റ്), ഹെല്‍ന ജോസഫ് (ന്യൂ മീഡിയ), മിബിന്‍ (ചിത്രം), മുഹമ്മദ് യാസിര്‍ (ചിത്രം), വി.ജെ. റോബര്‍ട്ട് (ശില്പം), ഡി. മനോജ് (ഫോട്ടോഗ്രഫി), കെ.ബി. മധുസൂദനന്‍ (കാര്‍ട്ടൂണ്‍), കെ.എം. ശിവ (കാര്‍ട്ടൂണ്‍).

മികച്ച ഭൂഭാഗ/ഛായാചിത്ര വിഭാഗത്തിനുള്ള വി. ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ മെഡലിന് എം.എച്ച്. സഹറാബിയും മികച്ച ഭൂഭാഗ വിഭാഗത്തിനുള്ള വിജയരാഘവന്‍ എന്‍ഡോവ്മെന്റ് സ്വര്‍ണ മെഡലിന് കെ.എന്‍. വിനോദ് കുമാറും അര്‍ഹരായി.

അവാര്‍ഡിന് അര്‍ഹമായ കാര്‍ട്ടൂണ്‍
കലാ വിദ്യാര്‍ഥികള്‍ക്കുള്ള 10,000 രൂപയുടെ പ്രത്യേക പുരസ്‌കാരം നേടിയവര്‍: അഭിജിത്ത് ഉദയന്‍ (ചിത്രം, മാവേലിക്കര, രാജാ രവിവര്‍മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്), അഞ്ചലോ ലോയ് (ശില്പം, തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), പി.എസ്. ഹെലന്‍ (ന്യൂ മീഡിയ, തൃപ്പൂണിത്തുറ, ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), കാവ്യ എസ്. നാഥ് (ചിത്രം, തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്‌സ്), ഇ.വി.എസ്. കിരണ്‍ (ശില്പം, തൃശൂര്‍, ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്).

സ്‌പെഷ്യല്‍ ജൂറി അവാര്‍ഡിന് അര്‍ഹരായവര്‍: പി.എ. അബ്ദുള്ള (ഇന്‍സ്റ്റലേഷന്‍), അനില്‍കുമാര്‍ ദയാനന്ദ് (ന്യൂ മീഡിയ), പ്രവീണ്‍ പ്രസന്നന്‍ (ന്യൂ മീഡിയ), എ. സുധീഷ് (സുധീഷ് കോട്ടേമ്പ്രം) (ന്യൂ മീഡിയ). രാജന്‍ എം. കൃഷ്ണന്‍ അവാര്‍ഡിന് ടി.സി. വിവേകും അര്‍ഹനായി.