വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

6

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 36 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുദിവസമായി ജയിലിൽ ആർ.ടി.പി.സി.ആർ. പരിശോധന നടന്നുവരുകയാണ്.കഴിഞ്ഞദിവസം നടന്ന പരിശോധനയിൽ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് തടവുകാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 570 പേരെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ആർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. ഇവരെ ജയിലിൽ പ്രത്യേക ബ്ലോക്കിലേക്കു മാറ്റി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയോ സാഹചര്യം വഷളാകുകയോ ചെയ്താൽ അവരെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുമെന്ന് ജയിൽ അധികൃതർ അറിയിച്ചു.