വിയ്യൂർ ജയില്‍ ചാടിയ തടവുകാരന്‍ പിടിയിലായി

130

വിയ്യൂർ ജയില്‍ ചാടിയ തടവുകാരന്‍ പിടിയിലായി. വിയ്യൂർ സെന്‍ട്രല്‍ ജയിലിൽ നിന്നും രക്ഷപ്പെട്ട ശിക്ഷാ തടവുകാരൻ ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആണ് പിടിയിലായത്. പുലര്‍ച്ചെ വിയ്യൂര്‍ മണലാറുകാവില്‍ നിന്നാണ് ഇയാള്‍ പോലീസിന്‍റെ പിടിയിലായത്.തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള മെസിൽ ജോലിക്കായി നിയോഗിച്ചിരുന്നു.മെസിലെ മാലിന്യം നിക്ഷേപിക്കാൻ പോയ സഹദേവൻ രക്ഷപ്പെടുകയായിരുന്നു.