വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു; രക്ഷപ്പെട്ടത് ചെറുതുരുത്തി സ്വദേശി

38

വിയ്യൂർ ജില്ലാ ജയിലിൽ നിന്നും ശിക്ഷാ തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവൻ (39) ആണ് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ ജോലിക്കായി നിയോഗിച്ചിരുന്നു. മെസിലെ മാലിന്യം ജയിലിലെ മാലിന്യക്കുഴിയിൽ നിക്ഷേപിക്കാൻ പോയ സഹദേവൻ രക്ഷപ്പെടുകയായിരുന്നു. പോലീസും ജയിൽ അധികൃതരും അന്വേഷണം തുടങ്ങി.