Home India Information വി.എസ് ഡേവിഡ്: സ്കൗട്ട് ആൻഡ് ഗൈഡ്സ് തൃശൂർ അസി. കമീഷണർ

വി.എസ് ഡേവിഡ്: സ്കൗട്ട് ആൻഡ് ഗൈഡ്സ് തൃശൂർ അസി. കമീഷണർ

0
വി.എസ് ഡേവിഡ്: സ്കൗട്ട് ആൻഡ് ഗൈഡ്സ് തൃശൂർ അസി. കമീഷണർ

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് തൃശൂർ ജില്ലാ അസി. കമ്മീഷണറായി വി.എസ് ഡേവിഡിനെ നിയമിച്ചു. നിലവിൽ തൃശൂർ ജില്ലാ എക്‌സിക്യൂട്ടീവ് കമിറ്റി അംഗമായിരുന്നു. ഡേവിഡിനെ നിയമിച്ച് സ്കൗട്ട് ചീഫ് കമ്മീഷണറായ ജില്ലാ വിദ്യഭ്യാസ ഓഫീസർ ഉത്തരവ് പുറപ്പെടുവിച്ചു. ദുരന്തസാഹചര്യങ്ങളിലെ രക്ഷാപ്രവർത്തനത്തിനുള്ള കേന്ദ്ര സർക്കാരിന്റെ അമേച്വർ വയർലെസ് സ്റ്റേഷൻ ലൈസൻസിയാണ് വി.എസ്.ഡേവിഡ്. കഴിഞ്ഞ പ്രളയകാലങ്ങളിൽ തൃശൂർ കോർപ്പറേഷൻ ആസ്ഥാനത്ത് സ്കൗട്ടിന്റെ ഹാംറേഡിയോ കൺട്രോൾ റൂം പ്രവർത്തിപ്പിച്ച് അതിന് നേതൃത്വം നൽകിയത് ഡേവിഡ് ആയിരുന്നു. വിദ്യാർത്ഥി സംഘടനാ രംഗത്ത് സജീവമായിരിക്കെ പൊതുപ്രവർത്തന രംഗത്തും സാമൂഹ്യ ജീവ കാരുണ്യ രംഗത്തും സജീവമായിരുന്നു. പ്രളയകാലത്തും കോവിഡ് കാലത്തും മരുന്നും, നിത്യോപയോഗ സാധനങ്ങളും എത്തിച്ചും ഓൺലൈൻ പഠനത്തിന് നിർവാഹമില്ലാതിരുന്ന നൂറോളം വിദ്യാർത്ഥികൾക്ക് ടെലിവിഷനും മൊബൈൽ ഫോണും അടക്കമുള്ള ഓൺലൈൻ പഠന സൗകര്യങ്ങളും എത്തിച്ചുമുള്ള ഡേവിഡിന്റെ പ്രവർത്തനം ജില്ലാ ഭരണകൂടത്തിന്റെ പ്രശംസക്ക് ഇടയാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here