മുഖ്യമന്ത്രി പറഞ്ഞിട്ടും കളക്ടർ അനുമതി നൽകുന്നില്ല: ശക്തൻ നഗർ മാർക്കറ്റ് തുറന്നു പ്രവർത്തിക്കാൻ അനുമതി തേടി വ്യാപാരികൾ നിരാഹാര സമരത്തിൽ; സമരം ശക്തമാക്കുമെന്ന് വ്യാപരികൾ

21

ശക്തൻ നഗർ മാർക്കറ്റുകൾ കോവിഡ് നിയന്ത്രണങ്ങളോടെ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സമരം നടത്തുന്നു. ശക്തൻ തമ്പുരാൻ പ്രതിമക്ക് സമീപം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് വ്യാപാരി സംഘടനാ ജില്ലാ പ്രസിഡണ്ട് കെ.വി.അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി എൻ.ആർ.വിനോദ്കുമാർ എന്നിവർ നിരാഹാരമനുഷ്ഠിക്കുന്നത്. ശക്തൻ മാർക്കറ്റ് തുറക്കാൻ അനുമതിയില്ല.മൊബൈൽ കടകൾ തുറക്കാൻ മുഖ്യമന്ത്രി പറഞ്ഞിട്ടും കലക്ടർ അനുമതി നൽകിയില്ലെന്നും
കളക്ടർക്ക് എതിരെ വ്യാപാരികളുടെ പ്രതിഷേധമുന്നയിച്ചു. മാർക്കറ്റ് സമ്പൂർണ്ണമായി അടച്ചിട്ടതോടെ വ്യാപാരികളും തൊഴിലാളികളും ആത്മഹത്യയുടെ വക്കിലാണെന്നും അടിയന്തര നടപടിയുണ്ടാവണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും വ്യാപാരികൾ അറിയിച്ചു.