വടക്കാഞ്ചേരി പറളിക്കാട് തച്ചനാത്ത്കാവ് ശിവക്ഷേത്രത്തിൽ കവർച്ച: ഭണ്ഡാരം കുത്തിത്തുറന്ന നിലയിൽ, ഓട്ടു പാത്രങ്ങളും നഷ്ടപ്പെട്ടു

46

വടക്കാഞ്ചേരി പറളിക്കാട് തച്ചനാത്ത്കാവ് ശിവക്ഷേത്രത്തിൽ കവർച്ച. ഭണ്ഡാരം കുത്തിത്തുറന്ന നിലയിലാണ്. ഓട്ടു പാത്രങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഓട് പൊളിച്ചാണ് മോഷ്ടാവ് ക്ഷേത്രത്തിൽ കടന്നിരിക്കുന്നത്. ക്ഷേത്രം കഴകം ജീവനക്കാരൻ സുരേഷ് നമ്പിശൻ രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വടക്കാഞ്ചേരി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷൻ, ക്ഷേത്രം ഭാരവാഹികളായ പ്രഭാകരൻ നായർ, മുകുന്ദൻ, അജയ് കുട്ടി, പൂര കമ്മിറ്റി ഭാരവാഹികളായ എം.അജിത്, അഭിലാഷ്, സന്തോഷ് എന്നിവർ സ്ഥലം നാനർശിച്ചു .