തൃശൂരിൽ മകളോടുള്ള പ്രണയ വൈരാഗ്യം തീർക്കാൻ അമ്മയുടെ സ്‌കൂട്ടർ തീയിട്ട് നശിപ്പിച്ച ആന പാപ്പാൻ അറസ്റ്റിൽ

166

പൂങ്കുന്നം ശങ്കരംകുളങ്ങര ബസ്സ് സ്റ്റോപിനു സമീപം പാർക്കുചെയ്തിരുന്ന സ്കൂട്ടർ തീയിട്ടു നശിപ്പിച്ചയാൾ പിടിയിലായി. കുന്നംകുളം കല്ലേക്കുന്ന് ഏറാത്ത് വീട്ടിൽ മണികണ്ഠനാണ് അറസ്റ്റിലായത്.
വെസ്റ്റ് പോലീസ് സ്റ്റേഷനിൽ റെജിസ്റ്റർ ചെയ്ത കേസിൻെറ അന്വേഷണത്തിൽ ശങ്കരംകുളങ്ങര ബസ്റ്റോപിനു സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ സ്കൂട്ടറിന് തീവയ്ക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. സമാനമായ രൂപസാദൃശ്യവ്യക്തികളെ തേടി ഇറങ്ങിയ വെസ്റ്റ് പോലീസ് എത്തിചേർന്നത് ശങ്കരംകുളങ്ങര ക്ഷേത്രത്തിലെ ആനയെ നോക്കുന്ന ആനക്കാരനിലാണ്. ആനക്കാരനെ കുറിച്ച് അന്വേഷിച്ചപ്പോൾ അയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. കൂട്ടുക്കാരന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന രഹസ്യവിവരം പോലീസിന് ലഭിച്ചതനുസരിച്ച് കുന്നംകുളത്തെത്തി പ്രതിയെ കണ്ടെത്തുകയായിരുന്നു. സ്‌കൂട്ടർ ഉടമയായ സ്ത്രീയുടെ മകളോടുള്ള വൈരാഗ്യമാണ് സ്കൂട്ടർ കത്തിക്കാൻ കാരണമെന്നും പ്രതി പോലീസിനോട് പറഞ്ഞു. വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്. എച്ച്.ഒ. എ പ്രസാദിൻെറ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർമാരായ കെ.ആർ. റെനിൻ, കെ.കൃഷ്ണകുമാർ, എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. സിവിൽ പോലീസ് ഓഫീസർമാരായ സനൂപ് ശങ്കർ, ഷീജ, വരുൺ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.