ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി  തൃശൂരിൽ പിടിയിൽ

118

ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 279 കുപ്പി മദ്യവുമായി യുവതി  തൃശൂര്‍ ആര്‍പിഎഫിന്‍റെ പിടിയിലായി. ആന്ധ്രാപ്രദേശ് വിജയവാഡ സ്വദേശി  22 വയസ്സുളള ശ്രാവണി ആണ് പിടിയിലായത്. ഗോവയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.ഗോവയില്‍ നിന്നും  തൃശൂരിലേയ്ക്ക് വില്പനക്കായി കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍  നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. തൃശൂര്‍ ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ അജയ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്  പരിശോധന നടത്തിയത്. ബാഗില്‍ ഒളിപ്പിച്ചാണ്   മദ്യം കൊണ്ടുവന്നിരുന്നത്. 750 മില്ലി ലിറ്ററിന്‍റെ  77 കുപ്പിയും 90 മില്ലി ലിറ്ററിന്‍റെ   202 ബോട്ടിലുകളുമാണ് പിടിച്ചെടുത്തത്.  27,000 രൂപ വിലമതിക്കുന്ന മദ്യമാണ് പിടികൂടിയതെന്ന് ആര്‍.പി.എഫ് അറിയിച്ചു. ആര്‍.പി.എഫിന്‍റെ ക്രൈം പ്രിവന്‍ഷന്‍ ആന്റ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് പിടികൂടിയ മദ്യവും പ്രതിയേയും എക്‌സൈസിന് കൈമാറി. തൃശ്ശൂരില്‍ ആര്‍ക്കുവേണ്ടിയാണ് മദ്യം എത്തിച്ചതെന്നത് ഉള്‍പ്പടെയുള്ളവ അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Advertisement
Advertisement