തൃശൂർ മൃഗശാലയിലെ മലമ്പാമ്പിന് അപ്രതീക്ഷിത മരണം: കാരണമറിയാൻ വിദഗ്ദ സംഘത്തിന്റെ പരിശോധന, റിപ്പോർട്ടിന് കാത്ത് മൃഗശാല അധികൃതർ

35

തൃശൂർ മൃഗശാലയിലെ പെരുമ്പാമ്പ് ചത്തു. രാവിലെ ജീവനക്കാർ കൂട് തുറന്ന് നോക്കിയപ്പോഴാണ് ചത്തു കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. ഏകദ്ദേശം 10 അടിയോളം നീളമുള്ള പാമ്പാണ് ചത്തത്. പ്രത്യേകിച്ച് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. മൃഗശാലയിലെ വെറ്ററിനറി ഡോക്ടർ ബിനോയ് സി.ബാബുവിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. വെറ്ററിനറി സർവകലാശാലയിൽ പോസ്റ്റ്മോർട്ടം നടത്തി. ചൊവ്വാഴ്ച റിപ്പോർട്ട് ലഭിക്കും.