കേരളത്തിലെ പോളിങ് ശതമാനം എത്ര: അന്തിമ കണക്ക് പ്രസിദ്ധീകരിക്കാനായില്ല, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അടച്ചു

16

നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിന്റെ അന്തിമ കണക്ക് കമ്മിഷൻ പ്രസിദ്ധീകരിച്ചില്ല. ജീവനക്കാർക്ക് കോവിഡ് ബാധിച്ചതുകാരണം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് അടച്ചു. മൂന്നുജീവനക്കാർക്ക് കോവിഡ് ബാധിച്ചതിനാലാണ് ഓഫീസ് വ്യാഴാഴ്ച അടച്ചത്. വെള്ളിയാഴ്ചയും തുറക്കില്ല. ഉദ്യോഗസ്ഥർ വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. നിയമസഭാ മന്ദിരവളപ്പിലാണ് തിരഞ്ഞെടുപ്പ് വിഭാഗം പ്രവർത്തിക്കുന്നത്.

പോളിങ് ശതമാനത്തെപ്പറ്റി വോട്ടെടുപ്പ് നടന്ന ചൊവ്വാഴ്ച രാത്രി അറിയിച്ച കണക്കാണ് ഇപ്പോഴുമുള്ളത് (74.04 ശതമാനം). ഇത് ബൂത്തുകളിൽ നടന്ന വോട്ടെടുപ്പിന്റെമാത്രം കണക്കാണ്. വീട്ടിലെത്തി സ്വീകരിച്ച വോട്ടുകളും ഇതോടൊപ്പം ചേർത്തിട്ടില്ല. 9.17 ലക്ഷം പേർ ഇത്തരത്തിൽ വോട്ടുചെയ്യാൻ അപേക്ഷിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഉദ്യോഗസ്ഥരുടെയും അനുവദനീയമായ മറ്റ് മേഖലകളിലെയും തപാൽവോട്ടുകൾ (സർവീസ് വോട്ട്) വോട്ടെണ്ണൽ ദിവസംവരെ സ്വീകരിക്കും. അതിനാൽ അവ ഇപ്പോൾ കണക്കാക്കാനാവില്ല.