നിയന്ത്രണങ്ങൾ ഇന്നും തുടരും

30

കോവിഡ് വ്യാപന സാഹചര്യത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഞായറാഴ്ചയും തുടരും. ശനിയാഴ്ച ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജനങ്ങൾ സഹകരിച്ചതോടെ ലോക്ഡൗണിനു സമാനമായ അന്തരീക്ഷമായിരുന്നു സംസ്ഥാനത്ത്. ഹയർ സെക്കൻഡറി പരീക്ഷകളും അത്യാവശ്യ സർവീസുകളും തടസ്സമില്ലാതെ നടന്നു.

ശനിയാഴ്ച നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഞായറാഴ്ച കൂടുതൽ കർശനമാക്കും. പരിശോധനയും വ്യാപകമാക്കും.

ഞായറാഴ്ച പൊതുഗതാഗത സൗകര്യം പരിമിതമായിരിക്കും. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവർ സ്വന്തമായി തയ്യാറാക്കിയ സത്യവാങ്മൂലം കരുതണം. അത്യാവശ്യ സർവീസുകളും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളും മാത്രമേ പ്രവർത്തിക്കൂ. റെസ്‌റ്റോറൻറുകളിൽനിന്ന് പാഴ്‌സൽ വാങ്ങാം. ഹോം ഡെലിവറിയും അനുവദിക്കും.

അനാവശ്യ യാത്രകൾ തടയാൻ ജില്ലാ അതിർത്തികളിൽ പരിശോധനയുണ്ടാവും.