അനുവദനീയമായതിൽ കൂടുതൽ ഒരാൾ പോലും പേഴ്സണൽ സ്റ്റാഫിലില്ലെന്ന് രാജ്ഭവൻ

4

ഇരുപത് ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടതില്‍ വിശദീകരണവുമായി രാജ്ഭവന്‍. അനുവദനീയമായതില്‍ കൂടുതലായി ഒരാള്‍ പോലും ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫിലില്ലെന്നാണ് രാജ്ഭവന്റെ വിശദീകരണം. മുന്‍കാലങ്ങളില്‍ അനുവദിച്ച തസ്തികകള്‍ മാത്രമേ രാജ്ഭവനിലുള്ളൂവെന്നും രാജ്ഭവന്‍ വിശദീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രാഫര്‍ നിയമനം പുതിയ തസ്തിക സൃഷ്ടിക്കാനല്ലെന്ന് രാജ്ഭവന്‍ വിശദീകരിച്ചു. 23 വര്‍ഷം രാജ്ഭവനില്‍ ജോലി ചെയ്യുന്നയാളെ സ്ഥിരപ്പെടുത്താനാണ് ആവശ്യപ്പെട്ടത്. ഗവര്‍ണറുടെ സ്റ്റാഫിന് പെന്‍ഷനില്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.

Advertisement
Advertisement