അർജന്റീനയുടെ ദയനീയ പരാജയം: സമൂഹമാധ്യമത്തിൽ ട്രോൾമഴ; ചതിച്ചാശാനെയെന്ന് മണിയാശാനോട് മന്ത്രി വി.ശിവൻകുട്ടി, ങാ..ചുമ്മാതല്ലെന്ന് ഷാഫിയെയും രാഹുലിനെയും ട്രോളി വി.ടി.ബൽറാം..ശവത്തിൽ കുത്തല്ലണ്ണായെന്ന് ഷാഫിയുടെ മറുപടി, സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണെന്ന് പ്രതാപൻ, കരയേണ്ട പ്രതാപൻജി എന്ന് രാജ്മോഹൻ ഉണ്ണിത്താൻ

10

ലോകകപ്പിൽ അർജന്റീന സൗദി അറേബ്യയോട് തോറ്റതിൽ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് നേരെ ട്രോൾ. കക്ഷി രാഷ്ട്രീയഭേദമില്ലാതെ രാഷ്ട്രീയക്കാരും ട്രോളിൽ മുന്നിൽ തന്നെയാണ്. ഇതിനിടയിൽ കുട്ടി ആരാധാകരുടെ കണ്ണീർക്കാഴ്ചകളും നിറയുന്നുണ്ട്. എംഎൽഎ ഷാഫി പറമ്പിലും യൂത്ത് കോൺ​ഗ്രസ് നേതാവായ രാഹുൽ മാങ്കൂട്ടത്തിലും ഖത്തറിൽ അർജന്റീനയുടെ കളി കാണാനെത്തിയിരുന്നു. ഇരുവരും ​ഗ്യാലറിയിൽ അർജന്റീനയുടെ ജഴ്സി ധരിച്ച് കൂളിങ് ​ഗ്ലാസ് ധരിച്ച് നിൽക്കുന്ന ചിത്രം പങ്കുവെച്ച് ങാ.. ചുമ്മാതല്ല എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിനെ പ്രവർത്തകരും പുറത്തുള്ളവരുമെല്ലാം ട്രോളുന്നുണ്ട്.

Advertisement
d4a81491 053a 4db9 9478 4f00bee558c3

ഷാഫിയും രാഹുലുമൊക്കെ കളി കാണാനെത്തിയതുകൊണ്ടാണ് അർജന്റീന തോറ്റതെന്ന് ഹാസ്യരൂപത്തിൽ അവതരിപ്പിക്കുകയായിരുന്നു ബൽറാം.എന്നാൽ സൗദി അറേബ്യയോട് അർജന്റീന പരാജയപ്പെട്ടതിന് പിന്നാലെ തന്നെ ട്രോളിയ കോൺഗ്രസ് നേതാവ് വിടി ബൽറാമിനോട് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎയും മറുപടി നൽകി.’ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തിൽ കുത്താതണ്ണാ…’, എന്നാണ് ഷാഫി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സിൽ കുറിച്ചത്. മത്സരം ലൈവായി കണ്ട ടിഎന്‍ പ്രതാപന്‍ എംപി, ഖത്തറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് ടിഎന്‍ പ്രതാപന്‍ തന്‍റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്.

316356462 842033847123864 1470959907650101799 n

നിര്‍ഭാഗ്യം എന്ന് അര്‍ജന്‍റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സൌദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്‍റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായി എന്ന് പറയുന്നു. അതേ സമയം വരും കളികള്‍ ജയിച്ച് അര്‍ജന്‍റീന വിജയിച്ച് കപ്പ് നേടും എന്ന് വീഡിയോയില്‍ പ്രതാപന്‍ പറയുന്നു.  ഇതേ സമയം കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ടിഎന്‍ പ്രതാപന്‍റെ വീഡിയോയ്ക്ക് അടിയില്‍ രസകരമായ കമന്‍റുമായി എത്തി.

316414443 5622471254532554 402065448013703670 n

ആരാധകരെ ശാന്തരാകുവിൻ….കരയണ്ട പ്രതാപൻ ജി എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇട്ട കമന്‍റ്. അതേ സമയം അറിയപ്പെടുന്ന അര്‍ജന്‍റീന ഫാന്‍സായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന  വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടി. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരി പോസ്റ്റില്‍ എംഎം മണിയെ ടാഗ് ചെയ്താണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്.

download 12

നേരത്തെ രാവിലെ മെസിക്ക് അശംസ നേര്‍ന്നും മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ഇട്ടിരുന്നു. ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌. ആരാധകരെ,  ‘മത്സരം’ തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത് – മന്ത്രിയുടെ രാവിലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു. 

Advertisement