ഇ.ഡി നോട്ടീസ്: ഹാജരാകുന്നതിൽ നിയമവിദഗ്ദരുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമെന്ന് തോമസ് ഐസക്

7

ഇടപാടിൽ വീണ്ടും എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസക് വ്യക്തമാക്കി.എന്താണ് ഇ ഡിയുടെ ലക്ഷ്യം എന്ന് അറിയില്ലനിയമനടപടി എന്തെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. അഭിഭാഷകരോട് ചോദിച്ചതിന് ശേഷം ഹാജരാകുന്നതില്‍ തീരുമാനമെടുക്കും. ആർ.ബി.ഐ ചട്ടങ്ങൾ കിഫ്ബി ലംഘിച്ചിട്ടില്ല.വിരട്ടിയാൽ പേടിക്കും എന്നാണ് കരുതിയിരുന്നത്.കോടതിയെ സമീപിക്കുന്നതിൽ നിയമസാധ്യതകൾ ആരായുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

Advertisement

ഈ മാസം 11 ന് ഹാജരാകണമെന്നാണ് നേട്ടീസില്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ.എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു.

കിഫ്ബിക്ക് വിദേശത്ത് നിന്ന് നിക്ഷേപം സ്വീകരിച്ചത് കേന്ദ്ര സർക്കാരിനെ അറിയിച്ചില്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നുമാണ് ആക്ഷേപം. എന്നാല്‍, ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നായിരുന്നു ആദ്യം നോട്ടീസ് അയച്ചപ്പോളുള്ള തോമസ് ഐസകിന്‍റെ പ്രതികരണം.

Advertisement