ഇ.ശ്രീധരന് മുനവെച്ച് മുഖ്യമന്ത്രിയുടെ മറുപടി:’ഇ. ശ്രീധരന്‍ ഒരു മഹാനായ വ്യക്തിയല്ലേ, മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്നും പിണറായി

42
4 / 100

ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്റെ ബിജെപി പ്രവേശനവും തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങൾക്കും  പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഇ. ശ്രീധരന്‍ ഒരു മഹാനായ വ്യക്തിയല്ലേ, വലിയ ടെക്‌നോക്രാറ്റ്, രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച ആള്‍. ഏത് സ്ഥാനം വഹിക്കാനും യോഗ്യന്‍. അദ്ദേഹത്തിന്റെ മോഹത്തിനനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെ’ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയാകാന്‍ തനിക്ക് മോഹമുണ്ടെന്ന ഇ. ശ്രീധരന്റെ പ്രസ്താവന സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്നായിരുന്നു മെട്രോമാന്‍ ഇ. ശ്രീധരന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന. അതിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.