ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാർ നിലപാട് തിരുത്തി സി.പി.എം: വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു; നിർദ്ദേശം നൽകിയത് മുഖ്യമന്ത്രി പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ

17
8 / 100

ഉദ്യോഗാര്‍ഥികളുടെ സമരത്തില്‍ സര്‍ക്കാർ നിലപാട് തിരുത്തി സി.പി.എം. വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. അടിയന്തിര നടപടി വേണമെന്ന് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.
മുഖ്യമന്ത്രികൂടി പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പക്ഷേ, മുഖ്യമന്ത്രിയായിരിക്കില്ല ചര്‍ച്ച നയിക്കുക. ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗാര്‍ഥികളുമായി ചര്‍ച്ച നടത്തിയേക്കും. പ്രതിപക്ഷം രാഷ്ട്രീയമായി വിഷയം ഉപയോഗിക്കുന്നത് തടയനാണ് പാര്‍ട്ടിയുടെ ശ്രമം. 
സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തും. ഉദ്യോഗാര്‍ഥികള്‍ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും ഏത് സമയത്തും ചര്‍ച്ചയ്ക്കായി കടന്നുവരാമെന്നും മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു.