തൃക്കാക്കരയിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഉമാ തോമസ് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് നിയമസഭാ മന്ദിരത്തിൽ സ്പീക്കർ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. ദൈവ നാമത്തിലാണ് ഉമാ തോമസ് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിര്‍ന്ന യു.ഡി.എഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസന് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഈ മാസം 27 മുതൽ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ഉമാ തോമസ് പങ്കെടുക്കും. കെ.കെ രമ കഴിഞ്ഞാൽ, യു.ഡി.എഫിലെ രണ്ടാമത്തെ വനിതാ എം.എൽ.എയായി മാറിയിരിക്കുകയാണ് ഉമാ തോമസ്. കോൺഗ്രസിന്റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം കൂടിയാണ് ഉമ തോമസിന്റേത്.
Advertisement
Advertisement