എം.വി ഗോവിന്ദനെ തള്ളി കാനം; വൈരുദ്ധ്യാത്മക ഭൗതീകവാദവും വിശ്വാസവും തമ്മിൽ ഒരു ബന്ധവുമില്ല, ശബരിമല തെരഞ്ഞെടുപ്പിൽ വിഷയമേ അല്ലെന്നും കാനം

9
8 / 100

മത വിശ്വാസികളെ ചേർത്തു നിർത്തുന്ന പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വൈരുദ്ധ്യാത്മക ഭൗതികവാദവും വിശ്വാസവും തമ്മിൽ ബന്ധമില്ല. എല്ലാവരും വിശ്വാസികൾക്കൊപ്പമാകണമെന്ന് എന്തിനാണ് നിർബന്ധിക്കുന്നത്. വൈരുദ്ധ്യാത്മക ഭൗതികവാദം കാലഹരണപ്പെട്ടുവെന്ന് എം.വി ഗോവിന്ദൻ പറയുമെന്ന് കരുതുന്നില്ല. ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ വിഷയമല്ല. യു.ഡി.എഫ് ശബരിമല ഉയർത്തുന്നതിൽ ആശങ്കയില്ല. ശബരിമല അല്ല ലോക്സഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തോൽവിക്ക് കാരണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.