എന്താണ് ഷാഫീ കത്തൊക്കെ കൊടുത്തെന്ന് കേട്ടല്ലോ..‍? കത്ത് വിവാദത്തിൽ യു.ഡി.എഫിന് തിരിച്ചുവെച്ച് സി.പി.എം

41

തിരുവനന്തപുരം നഗരസഭാ കത്ത് വിവാദത്തില്‍ യു.ഡി.എഫ് കാലത്തെ കത്തുകൾ കുത്തിപ്പൊക്കി സി.പി.എം. എഴ് വര്‍ഷം മുമ്പ് യു.ഡി.എഫ്. അധികാരത്തിലിരുന്ന സമയത്ത് പലവിധ നിയമനങ്ങള്‍ക്കായി നടത്തിയ ശുപാര്‍ശ കത്തുകളാണ് സി.പി.എം. കുത്തിപ്പൊക്കിയത്. ഇതില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയുടെ കത്ത് നഗരസഭ ആസ്ഥാനത്തിന് മുന്നില്‍ ഫ്ലക്സടിച്ച് സ്ഥാപിക്കുകയും ചെയ്തു.

Advertisement

2011-ല്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി കോണ്‍ഗ്രസിന് വേണ്ടി കോടതിയില്‍ ഹാജരായിട്ടുള്ളയാളിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്താണ് സി.പി.എം. പ്രധാന ആയുധമാക്കി ഉയര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ഇതിനൊപ്പം ഇപ്പോഴത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ആയിരുന്ന കാലത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് അയച്ച ശുപാര്‍ശ കത്തും കുത്തിപ്പൊക്കിയിട്ടുണ്ട്.

ഇതിനുപുറമെ കോണ്‍ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പി.ടി. തോമസിന് അയച്ച ശുപാര്‍ശ കത്ത്, ജോസഫ് വാഴക്കന്‍, ടി.എന്‍. പ്രതാപന്‍, കെ.പി. ധനപാലന്‍, പി.സി. വിഷ്ണുനാഥ്, എ.എ. ഷുക്കൂര്‍, എന്‍. പീതാംബരക്കുറുപ്പ്, ഷാഹിദ കമാല്‍, ഹൈബി ഈഡന്‍, കെ.എന്‍.എ. ഖാദര്‍, എ.പി. അനില്‍കുമാര്‍, സി.പി. ജോണ്‍, എം.എം. ഹസന്‍ തുടങ്ങി നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ ശുപാര്‍ശ കത്തും പുറത്തു വന്നിട്ടുണ്ട്.

Advertisement