എസ്.എഫ്.ഐ അതിക്രമത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയും ഇടതുമുന്നണിയും; അതിക്രമത്തെ അംഗീകരിക്കാനാവില്ലെന്ന് സി.പി.എം

52

വയനാട്ടിൽ രാഹുൽഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകർത്ത എസ്.എഫ്.ഐയുടെ അതിക്രമത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയും ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനും. അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇ.ഡിയെ ഉപയോഗിച്ച് എതിർ രാഷ്ട്രീയത്തിലുള്ളവരെ ഒതുക്കുന്ന കേന്ദ്ര സർക്കാരിനെതിരായ നിലപാടാണ് സി.പി.എമ്മിനും ഇടതുമുന്നണിക്കുമുള്ളത്. ബഫർസോൺ വിഷയത്തിൽ എം.പിക്ക് ഒന്നും ചെയ്യാനില്ല. ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരു ആവശ്യവുമില്ലെന്നും അതിക്രമത്തെ അംഗീകരിക്കുന്നില്ലെന്നും ഇ.പി.ജയരാജൻ പറഞ്ഞു. ബഫർസോൺ സമരം വിദ്യാർഥികൾ ഏറ്റെടുക്കേണ്ടതല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു.

Advertisement
Advertisement