എ.കെ.ജി.സെന്ററിലെ ഇടതുമുന്നണിയുടെ കേക്ക് മുറിച്ച് ആഘോഷത്തിനെതിരെ പരാതി

22

എകെജി സെന്ററില്‍ നടന്ന ഇടതുമുന്നണി യോഗത്തില്‍ ഘടകകക്ഷി നേതാക്കള്‍ കേക്ക് മുറിച്ച്‌ ആഘോഷം നടത്തിയതിനെതിരെ പരാതി. ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് ആക്ഷേപം.

തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡണ്ട് എം. മുനീറാണ് ഡിജിപിക്ക് ഇതു സംബന്ധിച്ച്‌ പരാതി നല്‍കിയത്. നേതാക്കളുടെ കൂട്ടം കൂടല്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഘടകക്ഷി നേതാക്കള്‍ക്ക് കേക്ക് മുറിച്ച്‌ നല്‍കി വിജയം ആഘോഷിക്കുന്ന ചിത്രം ഇന്ന് ഏറെ ചര്‍ച്ചയായിരുന്നു.