എ.ഡി.ജി.പി എസ് ശ്രീജിത്തിന് റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല

8

എ.ഡി.ജി.പി എസ് ശ്രീജിത്തിന് റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് എസ് ശ്രീജിത്ത്. ക്രൈംബ്രാഞ്ച്, വിജിലന്‍സ് മേധാവികളെ മാറ്റി പൊലീസ് തലപ്പത്ത് നടന്ന വന്‍ അഴിച്ചു പണിയുടെ ഭാഗമായാണ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മിഷണറായി മാറ്റിയത്. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.

Advertisement
Advertisement