ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം: നവ്ജ്യോത് ഖോസയെ ലേബ‍ർ കമ്മീഷണറാക്കി, ഡോ. ചിത്ര മെഡിക്കൽ കോർപറേഷൻ ഡയറക്ടർ, ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല

41

ഐ.എ.എസ് തലപ്പത്ത് വീണ്ടും മാറ്റം. തിരുവനന്തപുരം കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നവ്ജ്യോത് ഖോസയെ ലേബ‍ർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോ‍ർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറികൂടിയാണ് ഡോ.ചിത്ര. പിആ‍ർ‍ഡി ഡയറക്ടർ ജാഫർ മാലിക്കിന് കുടുംബശ്രീ ഡയറക്ടറുടെ അധിക ചുമതല നൽകി. മൈനിങ് ആന്റ് ജിയോളജി വകുപ്പ് ഡയരക്ടറായി എൻ. ദേവീദാസിനെയും നിയമിച്ചു. 

Advertisement

കഴിഞ്ഞയാഴ്ചയാണ് തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ ജില്ലാ കളക്ടർമാരെ അടക്കം മാറ്റിയത്. ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായും രേണു രാജിനെ എറണാകുളം ജില്ലാ കളക്ടറായും . തിരുവനന്തപുരത്ത് ജെറോമിക് ജോർജ്ജിനെയും നിയമിച്ചത്. ശ്രീറാം വെങ്കിട്ട രാമന്റെ നിയമനത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Advertisement