കാപ്പനെ ചൊല്ലി കോൺഗ്രസിൽ പോര്: കോൺഗ്രസിൽ ചേരട്ടെയെന്ന് മുല്ലപ്പള്ളിയും കൊടിക്കുന്നിലും; പാർട്ടിയെന്ന നിലയിൽ എടുക്കണമെന്ന് ചെന്നിത്തല, ജോസഫിൻറെ 12 സീറ്റ് ആവശ്യം തള്ളി

18
5 / 100

ഇടതുമുന്നണി ബന്ധം ഉപേക്ഷിച്ച് യു.ഡി.എഫിലേക്ക് ചേക്കേറിയ മാണി സി. കാപ്പനെ മുന്നണിയിൽ എടുക്കുന്നത് സംബന്ധിച്ച് കോൺഗ്രസിൽ പോര്. തെരഞ്ഞെടുപ്പ് സമിതിയിൽ വിഷയം ചർച്ചക്ക് വന്നപ്പോൾ കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് മുൻ നിലപാട് ആവർത്തിച്ച മുല്ലപ്പള്ളി രാമചന്ദ്രനെ കൊടിക്കുന്നിൽ സുരേഷും പിന്തുണച്ചു. എല്‍.ഡി.എഫിൽ പരമാവധി പിളർപ്പുണ്ടാക്കാനാണ് ഈ സമയം ശ്രമിക്കേണ്ടതെന്നും കാപ്പനെ പാർട്ടിയായി തന്നെ പരിഗണിക്കണമെന്ന് രമശ് ചെന്നിത്തല പറഞ്ഞു. കാപ്പന്‍റെ കാര്യത്തിൽ യു.ഡി.എഫിൽ തീരുമാനമുണ്ടാക്കാനാണ് ധാരണ. 12 സീറ്റ് വേണമെന്ന കേരള കോൺഗ്രസിന്‍റെ നിലപാട് അംഗീകരിക്കേണ്ടതില്ലെന്നും തീരുമാനം.