കുരഞ്ഞിയൂരിലെ മങ്കിപോക്സ് സംശയിക്കുന്ന യുവാവിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യവകുപ്പ്: ചികിൽസ തേടാൻ വൈകിയോയെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി, വിദേശത്തെ പരിശോധനാ ഫലം പോസിറ്റീവ്

14

ചാവക്കാട് കുരഞ്ഞിയൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെയുള്ള യുവാവിന്റെ മരണം സംബന്ധിച്ച് ഉന്നതതല അന്വേഷണം നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിദേശ രാജ്യത്ത് നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു. തൃശൂരിൽ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലം. മങ്കിപോക്സ് മൂലം മരണം സംഭവിക്കാറില്ല. ചികിത്സ തേടാൻ വൈകിയത് അന്വേഷിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Advertisement
Advertisement