കെ.സി.വേണുഗോപാലിനെയും മുല്ലപ്പള്ളിയെയും സുധീരനെയും ഹസനെയും സന്ദർശിച്ചു: ജനം ബുദ്ധിമുട്ടനുഭവിക്കുമ്പോൾ തമ്മിലടിച്ചാൽ ജനം പുച്ഛിക്കുമെന്നും ക്രിയാത്മക പ്രതിപക്ഷമാകുമെന്നും വി.ഡി.സതീശൻ

14

പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനെയും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെയും സന്ദർശിച്ചു. കെ.സി.വേണുഗോപാലിനെയായിരുന്നു ആദ്യം സതീശൻ സന്ദർശിച്ചത്. കെ.പി.സി.സി നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സതീശന്‍ പറഞ്ഞു. മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചാകും തീരുമാനങ്ങള്‍. മുതിര്‍ന്നവരെയും രണ്ടാം തലമുറക്കാരെയും ഒന്നിച്ചുകൊണ്ടുപോകും. ക്രിയാത്മക പ്രതിപക്ഷമാകും. ഭരണപക്ഷത്തിന് ഉപാധികളില്ലാത്ത പിന്തുണ നല്ല കാര്യങ്ങളില്‍ ഉണ്ടാകും. ജനം ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്ത് തമ്മിലടിച്ചാല്‍ ജനം പുച്ഛിക്കുമെന്നും സതീശന്‍ പറഞ്ഞു. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും തിരിച്ചുവരവിന് സതീശന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്തെത്തിയായിരുന്നു പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ സന്ദർശിച്ചത്. ഷാൾ അണിയിച്ച് മുല്ലപ്പള്ളി സതീശനെ ഓഫീസിലേക്ക് സ്വീകരിച്ചു.വി.എം.സുധീരനെയും ഹസനെയും അവരവരുടെ വീടുകളിലെത്തിയാണ് സന്ദർശിച്ചത്.