കേരളത്തിലെ കോൺഗ്രസിനെ നയിക്കുന്നത് ആത്മഹത്യാപ്രവണതയെന്ന് പി.സി.ചാക്കോ: നിരാശരായ നേതാക്കളും പ്രവർത്തകരും എൻ.സി.പിയിലേക്ക് വരും; സംസ്ഥാന പ്രസിഡണ്ടായി ചാക്കോ ചുമതലയേറ്റു

2

കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത​യാ​ണെ​ന്നും നിരാശരായ നിരവധി നേതാക്കളും പ്രവർത്തകരും എൻ.സി.പിയിലേക്ക് വരുമെന്നും സംസ്ഥാന പ്രസിഡണ്ട് പി. ​സി. ചാ​ക്കോ. എ​ൻ​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി ചു​മ​ത​ല​യേ​റ്റ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൽ കോ​ൺ​ഗ്ര​സി​ന് ബ​ദ​ലാ​യ ശ​ക്തി​യാ​യി എ​ൻ​.സി​.പി മാ​റു​മെ​ന്നും പി.​സി. ചാ​ക്കോ പറഞ്ഞു.