കേരളീയ സമൂഹത്തിന്‍റെ ജീവിത നിലവാരത്തിന്‍റെ ​ഗുണപരമായ മുന്നേറ്റമാണ് എൽ.ഡി.എഫ് സ്വപ്നം കാണുന്നത്: ജനം അർപ്പിച്ച വിശ്വാസത്തോട് സർക്കാർ നൂറ് ശതമാനം നീതി പുലർത്തുമെന്ന് എ.വിജയരാഘവൻ

7

കേരളീയ സമൂഹത്തിന്‍റെ ജീവിത നിലവാരത്തിന്‍റെ ​ഗുണപരമായ മുന്നേറ്റമാണ് എൽ.ഡി.എഫ് സ്വപ്നം കാണുന്നതെന്ന് ഇടതുമുന്നണി കൺവീനറും സി.പി.എം ആക്ടിങ് സെക്രട്ടറിയുമായ വിജയരാഘവന്‍. ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിച്ച സര്‍ക്കാരാണിന്ന് അധികാരത്തിലേറിയതെന്ന് എ.വിജയരാഘവന്‍. ജനം അര്‍പ്പിച്ച വിശ്വാസത്തോട് സര്‍ക്കാര്‍ നൂറ് ശതമാനം നീതി പുലര്‍ത്തും. പ്രകടന പത്രിക അനുസരിച്ച് മുന്നോട്ട് പോകും. കഴിഞ്ഞ തവണ 600 കാര്യങ്ങളാണ് പത്രികയില്‍ ഉണ്ടായിരുന്നതെങ്കിൽ കേരളത്തിലെ സമഗ്ര വികസനത്തിന് ഉതകുന്ന 900 പദ്ധതികളാണ് ഇപ്പോഴുള്ളത്. ഭാവി കേരളത്തിന്‍റെ വികസന സമ​ഗ്രതയാണ് പ്രകടന പത്രികയിലുള്ളതെന്നും വിജയരാഘവന്‍ പറഞ്ഞു.