കൊച്ചിയിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ച: എളമക്കര എസ്.എച്ച്.ഒ സാബുവിനെ വാടാനപ്പള്ളിയിലേക്ക് സ്ഥലം മാറ്റി; വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിനെ എളമക്കരയിലേക്കും മാറ്റി

126

കൊച്ചിയിൽ മുഖ്യമന്ത്രിയുടെ യാത്രക്കിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എളമക്കര എസ്.എച്ച്.ഒ സാബുവിന് സ്ഥലം മാറ്റം. തൃശൂർ വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. വാടാനപ്പള്ളി എസ്.എച്ച്.ഒ സനീഷിനെ എളമക്കരയിലേക്കും മാറ്റി നിയമിച്ചു. സാധാരണ നടപടിക്രമമെന്നാണ് വിശദീകരണമെങ്കിലും കഴിഞ്ഞ ദിവസം കൊച്ചിയിലെ മുഖ്യമന്ത്രിയുടെ യാത്രക്കിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വാഹനത്തിന് മുന്നിലേക്ക് ചാടി വീണതും ചില്ലിൽ ഇടിച്ചതും വാഹനം നിറുത്തിയിടേണ്ടി വന്നതും ഗൗരവകരമായി പൊലീസ് വിലയിരുത്തിയിരുന്നു. സാബുവിനായിരുന്നു സുരക്ഷാ ചുമതലുണ്ടായിരുന്നത്. സ്ഥലം മാറ്റി ഡി.ജി.പിയാണ് ഉത്തരവിറക്കിയത്.

Advertisement
Advertisement