കോടിയേരിയെ ആശുപത്രിയിൽ സന്ദർശിച്ച് എം.വി ഗോവിന്ദൻ; ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഗോവിന്ദൻ

9

ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യ നില മെച്ചപ്പെടും എന്നാണ് പ്രതീക്ഷയെന്ന് എം.വി.ഗോവിന്ദൻ.  അപ്പോളോയിൽ കോടിയേരിയെ കാണാനെത്തിയ ശേഷമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. കോടിയേരി ക്ഷീണിതൻ ആണ്. സന്ദർശകരെ നിയന്ത്രിക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടാകുമെന്നാണ് ഡോക്ടർമാർ അറിയിച്ചെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം എം.വി.ഗോവിന്ദന് കോടിയേരിയെ കാണാനായില്ല. ബന്ധുക്കളും ഡോക്ടർമാരുമായാണ് അദ്ദേഹം സംസാരിച്ചത്. 

Advertisement
Advertisement