ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് കാനം രാജേന്ദ്രൻ

3

ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ. ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ബാലിശമായ വാദങ്ങളാണ് ഗവർണർ ഉയർത്തിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കത്ത് പുറത്തുവിട്ട കേരള ഗവർണർ ഇന്ത്യൻ ഭരണഘടന ലംഘിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കാനം തിരുവനന്തപുരത്ത് പറ‌ഞ്ഞു. 

Advertisement
Advertisement