ഗവർണർക്കെതിരെ ബിനോയ് വിശ്വം എം.പി രാഷ്ട്രപതിക്ക് കത്തയച്ചു

9

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിഷയത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി ബിനോയ് വിശ്വം എംപി. ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ബിനോയ് വിശ്വം കത്തയച്ചു. ഗവര്‍ണര്‍ പദവിയുടെ പവിത്രതയും, ഭരണഘടന മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ബിനോയ് വിശ്വം എം പി കത്തയച്ചത്. സര്‍ക്കാരിന്റെ ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന സമീപനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍ണമെന്നും രാഷ്ട്രപതിക്ക് അയച്ച കത്തില്‍ അവശ്യപ്പെടുന്നുണ്ട്.

Advertisement
Advertisement