ഗവർണർ നിലവിട്ട് ആർ.എസ്.എസ് സ്വയം സേവകനായി പ്രവർത്തിക്കരുതെന്ന് എം.വി ഗോവിന്ദൻ

1

ഗവർണർ ഗവർണറായി പ്രവർത്തിക്കണം. ആര്‍.എസ്.എസ്  സ്വയം സേവകനായി പ്രവർത്തിക്കരുത്. കോൺഗ്രസ്  ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ജനങ്ങൾക്കു വേണ്ടിയാണ് സർക്കാർ. ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കെ കെ  രാഗേഷ് എംപി ചരിത്രകോണ്‍ഗ്രസിലെ  പ്രതിഷേധം അതിരുകടക്കരുതെന്ന്  ആഗ്രഹിച്ചാണ് തടഞ്ഞത്. മാർകിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍.എസ്.എസുകാരനായി പ്രവർത്തിക്കുമ്പോൾ ഇങ്ങനെയൊക്കെ പറയും. ഒരു സ്വർണ കച്ചവടക്കാരന്‍റെ  വീട്ടിൽ പോയി ഗവർണർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്തത്. പ്രോട്ടോകോൾ ലംഘനമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Advertisement
Advertisement